മർക്കൊസ് 10:1Κατὰ Μᾶρκον (Kata Markon)
തലാക്കിനെ സംബന്ധിച്ച തഅ് ലീമാത്
(മത്തി 19:1-12)
10 1ഈസാ അൽ മസീഹ് അവിടം വിട്ട് യൂദയായിലേക്കും ഉർദൂനു മറുകരയിലേക്കും പോയി. വീണ്ടും അന്നാസ് ഈസാ അൽ മസീഹിൻറെയടുക്കല്‍ ഒരുമിച്ചുകൂടി. പതിവു പോലെ ഈസാ അൽ മസീഹ് അവർക്ക് തഅലീം കൊടുത്തു.
മർക്കൊസ് 10:13-34Κατὰ Μᾶρκον (Kata Markon)
ശിശുക്കളെ ബർക്കത്ത് നൽകുന്നു
13ഈസാ അൽ മസീഹ് തൊട്ട് അനുഗ്രഹിക്കുന്നതിനു വേണ്ടി ശിശുക്കളെ അദ്ദേഹത്തിന്റെ ഖരീബില്‍ അവര്‍ കൊണ്ടുവന്നു. സാഹബാക്കളാകട്ടെ അവരെ ശകാരിച്ചു. 14ഇതു കണ്ടപ്പോള്‍ ഈസാ അൽ മസീഹ് ഗള്ബാനായി അവരോടു പറഞ്ഞു: സ്വബിയ്യുകള്‍ എന്റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, അള്ളാഹുവിൻറെ ദൌല അവരെപ്പോലുള്ളവരുടേതാണ്. 15ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ അള്ളാഹുവിൻറെ ദൌല സ്വീകരിക്കാത്ത ആരും അതില്‍ ദാഖിലാകുകയില്ല. 16അദ്ദേഹം ശിശുക്കളെ എടുത്ത്, അവരുടെമേല്‍ യദുകൾ വച്ച് അനുഗ്രഹിച്ചു.
ഗനിയ്യും അള്ളാഹുവിൻറെ രാജ്യവും
(മത്തി 19:16-30; ലൂക്കാ 18:18-30)
17ഈസാ അൽ മസീഹ് വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അദ്ദേഹത്തിന്റെ മുമ്പില്‍ റുക്കൂഅ് ചെയ്ത് സുആലാക്കി: നല്ലവനായ മുഅല്ലീം, ജന്നത്ത് നസീബാകാന്‍ ഞാന്‍ എന്തുചെയ്യണം? 18അദ്ദേഹം അവനോടു സുആലാക്കി: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്നുവിളിക്കുന്നത്? അള്ളാഹു ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല. 19ശരീഅത്ത് നിനക്കറിയാമല്ലോ: ഖത്ൽ ചെയ്യരുത്, സിന ചെയ്യരുത്, സറഖത്ത് ചെയ്യരുത്, ശഹാദത്തുസ്സൂർ നല്‍കരുത്, വഞ്ചിക്കരുത്, ബാപ്പയെയും ഉമ്മയെയും ഇക്രാം ചെയ്യുക. 20അവന്‍ പറഞ്ഞു: മുഅല്ലീം, സിഗർ മുതല്‍ ഞാന്‍ ഇവയെല്ലാം പാലിക്കുന്നുണ്ട്. 21അദ്ദേഹം മഹബത്തോടെ അവനെ നള്ർ ചെയ്തു കൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് യത്തീമുകൾക്ക് കൊടുക്കുക. അപ്പോള്‍ ജന്നത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. 22ഈ കലിമത്ത് കേട്ട് അവന്‍ വിഷാദിച്ച് സങ്കടത്തോടെ റുജൂ ആയി. കാരണം, അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.
23ഈസാ അൽ മസീഹ് ചുറ്റും നള്റാക്കി സ്വഹാബികളോടു പറഞ്ഞു: സമ്പന്നന്‍ ജന്നത്തില്‍ പ്രവേശിക്കുക എത്രപ്രയാസം! 24ഈസാ അൽ മസീഹിൻറെ കലാം സംആക്കി സ്വഹാബികൾ വിസ്മയിച്ചു. അദ്ദേഹം വീണ്ടും അവരോടു പറഞ്ഞു: യാ ബനിയ്യ, ജന്നത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം! 25ധനവാന്‍ ജന്നത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിയുടെ ഓട്ടയിലൂടെ കടക്കുന്നതാണ്. 26അവര്‍ അത്യന്തം വിസ്മയഭരിതരായി സുആലാക്കി: അങ്ങനെയെങ്കില്‍, അഹ്റാബാവാന്‍ ആര്‍ക്കു കഴിയും? 27അദ്ദേഹം അവരുടെ നേരേ നള്റാക്കി പറഞ്ഞു: ബശറിന് ഇത് അസാധ്യമാണ്; അള്ളാഹുവിന് അങ്ങനെയല്ല. അവിടുത്തേക്ക് കുല്ലും സാധിക്കും. 28സഫ് വാൻ പറഞ്ഞു: ഇതാ, ഞങ്ങള്‍ കുല്ലും ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. 29അദ്ദേഹം ഇജാബത്ത് പറഞ്ഞു: ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും ഇഞ്ചീലിനെ പ്രതിയും ബൈത്തിനെയോ ആങ്ങളമാരെയോ പെങ്ങമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും 30ഇവിടെ വച്ചുതന്നെ മിഅയിരട്ടി ലഭിക്കാതിരിക്കയില്ല - ഭവനങ്ങളും അഖുമാരും സഹോദരിമാരും മാതാക്കളും ഔലാദുകളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു ജന്നത്തും നസീബാകും. 31എന്നാല്‍, മുമ്പന്‍മാരില്‍ പലരും പിമ്പന്‍മാരും പിമ്പന്‍മാരില്‍ പലരും മുമ്പന്‍മാരുമാകും.
പീഡാനുഭവവും ഉത്ഥാനവും -മൂന്നാം കിതാബുന്നുബുവത്ത്
(മത്തി 20:17-19; ലൂക്കാ 18:31-34)
32അവര്‍ ജറുസലെമിലേക്കുള്ള വഴിയെ നടന്നു പോവുകയായിരുന്നു. ഈസാ അൽ മസീഹ് അവരുടെ മുമ്പില്‍ നടന്നിരുന്നു. അവര്‍ വിസ്മയിച്ചു. അനുയാത്ര ചെയ്തിരുന്നവര്‍ ഖൌഫുള്ളവരായിരിക്കുകയും ചെയ്തു. അദ്ദേഹം പന്ത്രണ്ടു പേരെയും അടുത്തു വിളിച്ച്, തനിക്കു സംഭവിക്കുവാനിരിക്കുന്ന അംറുകള്‍ പറയാന്‍ തുടങ്ങി. 33ഇതാ, നമ്മള്‍ ഉർശലീമിലേക്കു പോകുന്നു. ഇബ്നുല്‍ ഇന്‍സാന്‍ മുഹിമ്മായ ദാരിമിക്കും ഉലമാക്കൾക്കും ഏല്‍പിക്കപ്പെടും. 34അവര്‍ അദ്ദേഹത്തെ മൌത്തിനു വിധിക്കുകയും കാഫിറുകൾക്ക് ഏല്‍പിച്ചു കൊടുക്കുകയും ചെയ്യും. അവര്‍ അദ്ദേഹത്തെ സുഖ്രിയ്യത്ത് ചെയ്യുകയും അദ്ദേഹത്തിന്‍െറ മേല്‍ തുപ്പുകയും അദ്ദേഹത്തെ പ്രഹരിക്കുകയും കത്ൽ ചെയ്യുകയും ചെയ്യും. സലാസു ദിവസത്തിനുശേഷം അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കും.
ലൂക്കാ 9:57-62Κατὰ Λουκᾶν (Kata Loukan)
സ്വഹാബികളുടെ യോഗ്യതകൾ
57അവര്‍ പോകും വഴി ഒരുവന്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു: അങ്ങ് എവിടെപ്പോയാലും ഞാന്‍ അങ്ങയെ അനുഗമിക്കും. 58ഈസാ അൽ മസീഹ് പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും സമാഅ് ലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല. 59ഈസാ അൽ മസീഹ് വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: റബ്ബേ, ഞാന്‍ മർറത്തൽ പോയി എന്റെ ബാപ്പയുടെ മയ്യത്ത് നിസ്‌കരിക്കാന്‍ അനുവദിച്ചാലും. 60ഈസാ അൽ മസീഹ് പറഞ്ഞു: മയ്യത്തായവര്‍ തങ്ങളുടെ മയ്യത്തായവരെ ഖബറടക്കട്ടെ; നീ പോയി ഇലാഹിൻറെ ദൌല വയള് പറയുക. 61മറ്റൊരുവന്‍ പറഞ്ഞു: റബ്ബേ, ഞാന്‍ നിന്നെ അനുഗമിക്കാം; പക്‌ഷേ, മർറത്തൽ പോയി എന്റെ കുടീലുള്ളവരോടു വിടവാങ്ങാന്‍ ഇദ്നാക്കണം. 62ഈസാ അൽ മസീഹ് പറഞ്ഞു: കലപ്പയില്‍ യദ് വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും ജന്നത്തിനു യോഗ്യനല്ല.
മത്തി 10:37-38Κατὰ Ματθαῖον (Kata Maththaion)
37എന്നെക്കാളധികം ബാപ്പയെയോ ഉമ്മയെയോ ഹുബ്ബ് വെക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. 38സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.
ലൂക്കാ 10:25-42Κατὰ Λουκᾶν (Kata Loukan)
ജയ്യിദായ സമരിയാക്കാരന്റെ ഉപമ
25അപ്പോള്‍ ഉലമാക്കളിൽ ഒരുവൻ എഴുന്നേറ്റു നിന്ന് അവനെ പരീക്ഷിക്കുവാന്‍ സുആലാക്കി: മുഅല്ലീം, ജന്നത്ത് നസീബാകണമെങ്കിൽ ഞാന്‍ എന്തു ചെയ്യണം? 26അവന്‍ സുആലാക്കി: തൌറാത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? 27അവന്‍ ഇജാബത്ത് പറഞ്ഞു: നീ ഇലാഹിൻറെ നാഥനെ, കാമിലായ ഖൽബോടും കാമിലായ റൂഹോടും പൂര്‍ണ ഖുവ്വത്തോടും പൂര്‍ണ മനസ്‌സോടും കൂടെ ഹുബ്ബ് വെക്കണം; നിന്റെ ജിറാനെ നിന്നെപ്പോലെയും. 28ഈസാ അൽ മസീഹ് ഇജാബത്ത് പറഞ്ഞു: നീ ശരിയായിത്തന്നെ ഇജാബത്ത് പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ഹയാത്തിലാകും.
29എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് ഈസാ അൽ മസീഹിനോടു സുആലാക്കി: ആരാണ് എന്റെ ജിറാന്‍? 30ഈസാ അൽ മസീഹ് പറഞ്ഞു: ഒരുവന്‍ ഉർശലീമില്‍ നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ മുഖർരിബുകളുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ ലിബസുകൾ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. 31ഒരു മുസലിയാർ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. 32അതു പോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി. 33എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്‌സലിഞ്ഞ്, 34അടുത്തു ചെന്ന് സൈത്തും നബീദും ഒഴിച്ച്, അവന്റെ മുറിവുകള്‍ വച്ചു കെട്ടി, തന്റെ ഹിമാറന്റെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു. 35അടുത്ത യൌമിൽ അവന്‍ സത്രം സൂക്ഷിപ്പുകാരന്റെ യദില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ അംറ് നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം. 36മുഖർരിബുകളുടെ കൈയില്‍പ്പെട്ട ആ ബശറിന് ഈ സലാസില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്? 37അവനോടു റഹ്മത്ത് കാണിച്ചവന്‍ എന്ന് ആ ഉലമ പറഞ്ഞു. ഈസാ അൽ മസീഹ് പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
മര്‍ത്തായും മറിയവും
38അവര്‍ പോകുന്നവഴി ഈസാ അൽ മസീഹ് ഒരു ഖരീയ്യത്തിൽ പ്രവേശിച്ചു. മര്‍ത്താ എന്നുപേരുള്ള ഒരുവള്‍ ഈസാ അൽ മസീഹ് സ്വന്തം ബൈത്തില്‍ ഖുബൂൽ ചെയ്തു. 39അവള്‍ക്കു മറിയം എന്നു ഇസ് മുള്ള ഒരു ഇഖ്ത്തുണ്ടായിരുന്നു. അവള്‍ റബ്ബിൻറെ ആയത്തുകൾ കേട്ടുകൊണ്ട് ഈസാ അൽ മസീഹിന്റെ പാദത്തിങ്കല്‍ ഇരുന്നു. 40മര്‍ത്തായാകട്ടെ പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ ഈസാ അൽ മസീഹിന്റെ അടുത്തുചെന്നു പറഞ്ഞു: റബ്ബേ, ശുശ്രൂഷയ്ക്കായി എന്റെ ഇഖ്ത് എന്നെ തനിയെ വിട്ടിരിക്കുന്നതു അങ്ങ് ശ്രദ്ധിക്കുന്നില്ലേ? എന്നെ മുസായിദ ചെയ്യാൻ അവളോടു പറയുക. 41ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. 42ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല.
ലൂക്കാ 11:1-4Κατὰ Λουκᾶν (Kata Loukan)
ഈസാ അൽ മസീഹ് ദുആ ചെയ്യുവാൻ തഅലീം നൽകുന്നു
11 1ഈസാ അൽ മസീഹ് ഒരിടത്തു ദുആ ഇരന്നു കൊണ്ടിരിക്കുകയായിരുന്നു. ദുആ കഴിഞ്ഞപ്പോള്‍ സാഹബാക്കളിലൊരുവന്‍ വന്നു പറഞ്ഞു: റബ്ബേ, യഹിയ്യ നബി (അ) തന്റെ സാഹബാക്കളെ പഠിപ്പിച്ചതു പോലെ ഞങ്ങളെയും ദുആ ഇരക്കുവാൻ തഅലീം തന്നാലും. 2ഈസാ അൽ മസീഹ് അരുൾച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ ദുആ ഇരക്കുവിൻവിന്‍. യാ അബ്ബീ, അങ്ങയുടെ ഇസ്മ് പൂജിതമാകണമേ. അങ്ങയുടെ ദൌല വരണമേ; 3അന്നന്നു വേണ്ട ത്വആം ഓരോ യൌമിലും ഞങ്ങള്‍ക്കു നല്‍കണമേ. 4ഞങ്ങളുടെ ഖതീഅകള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.
ലൂക്കാ 13:10-17Κατὰ Λουκᾶν (Kata Loukan)
കൂനുള്ള മർഅത്തിനെ ശിഫയാക്കുന്നു
10ഒരു സാബത്തില്‍ ഈസാ അൽ മസീഹ് ഒരു പള്ളിയില്‍ തഅലീം നൽകികൊണ്ടിരുന്നു. 11പതിനെട്ടു വര്‍ഷമായി ഒരു റൂഹ് ബാധിച്ച് രോഗിണിയായി നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവള്‍ അവിടെയുണ്ടായിരുന്നു. 12ഈസാ അൽ മസീഹ് അവളെ കണ്ടപ്പോള്‍ അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്റെ രോഗത്തില്‍ നിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു. 13ഈസാ അൽ മസീഹ് അവളുടെമേല്‍ കൈകള്‍വച്ചു. ആ വക്തിൽ തന്നെ അവള്‍ നിവര്‍ന്നു നില്‍ക്കുകയും ഇലാഹിനെ ഹംദ് ചെയ്തും ചെയ്തു. 14ഈസാ അൽ മസീഹ് സാബത്തില്‍ മരീള് സുഖപ്പെടുത്തിയതില്‍ ഗള്ബാനായി സിനഗോഗധികാരി ഖൌമിനോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവ സങ്ങള്‍ ഉണ്ട്. ആദിവസങ്ങളില്‍ വന്ന് ശിഫ നേടിക്കൊള്ളുക; സാബത്തുദിവസം പാടില്ല. 15അപ്പോള്‍ റബ്ബ് പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ ഓരോരുത്തരും സാബത്തില്‍ സൌറിനെയോ ഹിമാറിനെയോ തൊഴുത്തില്‍ നിന്നഴിച്ച് മാഅ് കുടിപ്പിക്കാന്‍ കൊണ്ടു പോകുന്നില്ലേ? 16പതിനെട്ടുവര്‍ഷം സാത്താന്‍ ബന്ധിച്ചിട്ടിരുന്നവളായ ഇബ്രാഹീം നബി (അ) ഈ ഇബ്നത്തിനെ സാബത്തു യൌമിൽ അഴിച്ചുവിടേണ്ടതില്ലെന്നോ? 17ഇതുകേട്ട് ഈസാ അൽ മസീഹിന്റെ പ്രതിയോഗികളെല്ലാം ഹയാഇലായി. എന്നാല്‍, ശഅ്ബ് മുഴുവന്‍ ഈസാ അൽ മസീഹ് ചെയ്തിരുന്ന അളിമത്തായ കൃത്യങ്ങളെക്കുറിച്ചു സആദത്തിലായി.
ലൂക്കാ 13:22Κατὰ Λουκᾶν (Kata Loukan)
ഇടുങ്ങിയ ബാബ്
22മദീനത്തുകളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് ഈസാ അൽ മസീഹ് ഉർശലീമിലേക്കു യാത്രചെയ്യുകയായിരുന്നു.
ലൂക്കാ 13:31Κατὰ Λουκᾶν (Kata Loukan)
യെറുസലെമിനെക്കുറിച്ചുള്ള ഹദ്ദാദ്
31അപ്പോള്‍ തന്നെ ചില ഫരിസേയര്‍ വന്ന് ഈസാ അൽ മസീഹിനോടു പറഞ്ഞു: ഇവിടെ നിന്നു പോവുക; ഹേറോദേസ് നിന്നെ ഖത്ൽ ചെയ്യാൻ ഒരുങ്ങുന്നു.
ലൂക്കാ 14:25-27Κατὰ Λουκᾶν (Kata Loukan)
സാഹബാക്കുളുടെ സബീൽ
25കബീറായ ജനക്കൂട്ടങ്ങള്‍ ഈസാ അൽ മസീഹ് ഖരീബിൽ വന്നു. ഈസാ അൽ മസീഹ് തിരിഞ്ഞ് അവരോടു പറഞ്ഞു: 26സ്വന്തം ബീവിയെയും ഔലാദുകളെയും ബാപ്പയെയും ഉമ്മയെയും ആങ്ങളമാരെയും പെങ്ങന്മാരെയും എന്നല്ല, ഹയാത്ത് തന്നെയും വെറുക്കാതെ എന്റെ അടുത്തു വരുന്ന ആര്‍ക്കും എന്റെ സാഹബിയായിരിക്കുവാന്‍ സാധിക്കുകയില്ല. 27സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന് എന്റെ സഹാബിയായിരിക്കുവാന്‍ കഴിയുകയില്ല.