മർക്കൊസ് 11:15-19Κατὰ Μᾶρκον (Kata Markon)
പള്ളി ത്വാഹിറാക്കുന്നു
15അവര്‍ ഉർശലീമിലെത്തി. ഈസാ അൽ മസീഹ് പള്ളിയിൽ ദുഖൂൽ ചെയ്ത്, അവിടെ കച്ചവടം ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവു വില്‍പനക്കാരുടെ ഇരിപ്പിടങ്ങളും ഈസാ അൽ മസീഹ് തട്ടിമറിച്ചിട്ടു. 16പളളിയിലൂടെ പാത്രങ്ങള്‍ ചുമന്നുകൊണ്ടുപോകാന്‍ ആരെയും ഈസാ അൽ മസീഹ് അനുവദിച്ചില്ല. 17ഈസാ അൽ മസീഹ് അവർക്ക് തഅലീം കൊടുത്തത്: എന്റെ ബൈത്ത് എല്ലാ ജനതകള്‍ക്കുമുള്ള ദുആ ഗർ എന്നു മദ്ഉവ്വാക്കപ്പെടും എന്ന് എഴുതപ്പെട്ടിട്ടില്ലേ? നിങ്ങള്‍ അതിനെ മുഖർരിബുകളുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു. 18ഇതുകേട്ടപ്പോള്‍ മുഹിമ്മായ ഇമാംമാരും ഉലമാക്കളും ഈസാ അൽ മസീഹ് നെ ഇല്ലാതാക്കാൻ അവസരം ത്വലബാക്കി; കാരണം, ഈസാ അൽ മസീഹിനെ അവര്‍ ബേജാറായി. ജനങ്ങളെല്ലാം ഈസാ അൽ മസീഹിന്റെ പ്രബോധനങ്ങളെക്കുറിച്ചു വിസ്മയിച്ചിരുന്നു. 19വൈകുന്നേരമായപ്പോള്‍ അവര്‍ മദീനയ്ക്ക് വെളിയിലേക്കു പോയി.
മർക്കൊസ് 11:27-33Κατὰ Μᾶρκον (Kata Markon)
ഈസാ അൽ മസീഹിന്റെ സുൽത്താനിയത്ത്
27അവര്‍ വീണ്ടും ഉർശലീമില്‍ വന്നു. ഈസാ അൽ മസീഹ് പള്ളിയിലൂടെ നടക്കുമ്പോള്‍ മുഹിമ്മായ ഇമാംമാരും ഉലമാക്കളും ജനപ്രമാണികളും ഈസാ അൽ മസീഹിൻറെ ഖരീബിലെത്തി. 28അവര്‍ ഈസാ അൽ മസീഹിനോടു സുആലാക്കി: ഏത് ഖുവ്വത്തിലാണ് അങ്ങ് ഇവയൊക്കെ ചെയ്യുന്നത്? ഇവ പ്രവര്‍ത്തിക്കുന്നതിന് ആരാണ് അങ്ങ്ക്ക് സുൽത്താനിയത്ത് നല്‍കിയത്? 29ഈസാ അൽ മസീഹ് പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒരു അംറ് ചോദിക്കാം. എന്നോട് ഇജാബത്ത് പറയുവിന്‍. ഏത് ഖുവ്വത്തിലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് അപ്പോള്‍ പറയാം. 30യഹിയ്യ നബി (അ) ജ്ഞാനസ്‌നാനം ജന്നത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ? ഇജാബത്ത് പറയുവിന്‍. 31അവര്‍ പരസ്പരം ആലോചിച്ചു: ജന്നത്തില്‍ നിന്ന് എന്നു പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അവനെ ഈമാൻ വെച്ചില്ല എന്ന് നബി ചോദിക്കും. 32മനുഷ്യരില്‍നിന്ന് എന്നുപറയാന്‍ അവര്‍ക്കു നാസിനെ ഭയമായിരുന്നു. കാരണം, യഹിയ്യ നബി (അ) ഹഖീഖത്തില്‍ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു. 33അതിനാല്‍, അവര്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു: ഞങ്ങള്‍ക്ക് അറഫാവില്ല. അപ്പോള്‍ ഈസാ അൽ മസീഹ് പറഞ്ഞു: ഏത് ഖുവ്വത്തിലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല.
ലൂക്കാ 20:45-47Κατὰ Λουκᾶν (Kata Loukan)
ഉലമാക്കളുടെ കപടജീവിതം
45ജമീഉ ബശറും കേള്‍ക്കേ, ഈസാ അൽ മസീഹ് (അ) സ്വഹാബികളോടു പറഞ്ഞു: 46ഉലമാക്കളെ സൂക്ഷിച്ചു കൊള്ളുവിന്‍. അവര്‍ നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്ഥലങ്ങളില്‍ അഭിവാദനങ്ങളും പള്ളികളില്‍ പ്രമുഖസ്ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും ആഗ്രഹിക്കുന്നു. 47അവര്‍ അർമലകളുടെ ബൈത്തുകള്‍ വിഴുങ്ങുകയും ദീര്‍ഘമായി ദുആ ഇരക്കുന്നതായി നടിക്കുകയും ചെയ്യുന്നു. അവര്‍ക്കു കൂടുതല്‍ ശദീദായ ഖളാഅ് ഹാസ്വിലാകും.
ലൂക്കാ 21:1-19Κατὰ Λουκᾶν (Kata Loukan)
അറാമിലിന്റെ കാണിക്ക
21 1ഈസാ അൽ മസീഹ് എെനുകളുയര്‍ത്തി നോക്കിയപ്പോള്‍ ധനികര്‍ പള്ളിയിലെ ഭണ്‍ഡാരത്തില്‍ നേര്‍ച്ചയിടുന്നതു കണ്ടു. 2ദരിദ്രയായ ഒരു അറാമിൽ രണ്ടു നുഹാസ് തുട്ടുകള്‍ ഇടുന്നതും ഈസാ അൽ മസീഹ് കണ്ടു. 3ഈസാ അൽ മസീഹ് പറഞ്ഞു: ദരിദ്രയായ ഈ അറാമിൽ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്‌ഷേപിച്ചിരിക്കുന്നു എന്നു ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു. 4എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ ഗിനയില്‍ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്റെ മസ്കനത്തില്‍ നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്‌ഷേപിച്ചിരിക്കുന്നു.
പള്ളിയുടെ നാശത്തെക്കുറിച്ച്
5ചില ഖൌമ് പള്ളിയെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്ക വസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു: ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: 6നിങ്ങള്‍ ഈ കാണുന്നവ ഹജറിന്‍മേല്‍ ഹജർ ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന വഖ്ത് വരുന്നു.
ഖിയാമത്തിൻറെ ആരംഭം
7അവര്‍ സുആലാക്കി: മുഅല്ലീം, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍ തുടങ്ങുന്നതിന്റെ അലാമത്ത് എന്താണ്? 8ഈസാ അൽ മസീഹ് പറഞ്ഞു: ആരും നിങ്ങളെ വഴി തെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ് എന്നും വഖ്ത് അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്റെ ഇസ്മിൽ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. 9യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഖൌഫ് വെക്കരുത്. ഇവയെല്ലാം മർറത്തൽ സംഭവിക്കേണ്ടതാണ്. എന്നാല്‍, ഖിയാമത്ത് ഇനിയും ആയിട്ടില്ല.
10ഈസാ അൽ മസീഹ് തുടര്‍ന്നു: ഖൌമ് ജനത്തിനെതിരായും ദൌല രാജ്യത്തിനെതിരായും റഅ്സ് റഫ്ആക്കും. 11കബീറായ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും മജാഅത്തും പകര്‍ച്ച വ്യാധികളും ഉണ്ടാകും. ഭീകര സംഭവങ്ങളും സമാഇൽ നിന്നു കബീറായ അലാമത്തുകളും ഉണ്ടാകും. 12ഇവയ്‌ക്കെല്ലാം മുമ്പ് അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ പള്ളികളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്‍പിച്ചു കൊടുക്കും. എന്റെ ഇസ്മിനെപ്രതി ബാദ്ശാക്കളുടെയും ദേശാധിപതികളുടെയും അമാമിൽ അവര്‍ നിങ്ങളെകൊണ്ടു ചെല്ലും. 13നിങ്ങള്‍ക്ക് ഇതു ശഹാദത്ത് നല്‍കുന്നതിനുള്ള അവസരമായിരിക്കും. 14എന്ത് ഇജാബത്ത് പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു ഫഹ്മാക്കിക്കൊള്ളുവിന്‍. 15എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ദിഫാഅ് ചെയ്ത് നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ഇൽമും നിങ്ങള്‍ക്കു ഞാന്‍ നല്‍കും. 16അബും ഉമ്മും, ഇഖ് വാനീങ്ങൾ, ബന്ധുമിത്രങ്ങള്‍, സദീഖുകൾ എന്നിവര്‍ പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ ഖത്ൽ ചെയ്യുകയും ചെയ്യും. 17എന്റെ ഇസ്മ് സബബായി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. 18എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല. 19പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ഹയാത്തിനെ നിങ്ങള്‍ നേടും.
ലൂക്കാ 21:37-38Κατὰ Λουκᾶν (Kata Loukan)
37എല്ലാ യൌമിലും ഈസാ അൽ മസീഹ് പള്ളിയില്‍ തഅലീം കൊടുത്തു കൊണ്ടിരുന്നു. ലൈലത്തിൽ അവിടുന്നു മദീനത്തിനു പുറത്തുപോയി ജബലുസ്സൈത്തൂൻ വിശ്രമിച്ചു. 38ഈസാ അൽ മസീഹിന്റെ കലാം സംആന്‍ വേണ്ടി ഖൌമ് മുഴുവന്‍ ഫജറിന്റെ വഖ്തിൽ പള്ളിയില്‍ ഈസാ അൽ മസീഹിന്റെ അടുത്തുവന്നിരുന്നു.
ലൂക്കാ 22:1-20Κατὰ Λουκᾶν (Kata Loukan)
ഈസാ അൽ മസീഹിനെ കൊല്ലാനുള്ള മുആമിറത്ത്
22 1ഫുസ്ഹ് എന്നു ഇസ്മ് ഉള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ അടുത്തു. 2മോല്ല്യാമാരും ഉലമാക്കളും ഈസാ അൽ മസീഹിനെ എങ്ങനെ കൊല്ലാമെന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. പക്‌ഷേ, അവര്‍ ഉമ്മത്തിനെ ബേജാറായി. 3പന്ത്രണ്ടു ഇസ്മില്‍ ഒരുവനും ഇസ്‌കറിയോത്താ എന്നു വിളിക്കപ്പെടുന്നവനുമായ യൂദാസില്‍ ശൈത്താൻ കടന്നു. 4അവന്‍ ഇമാം മുദീറുമാരെയും സേനാധിപന്‍മാരെയും സമീപിച്ച് എങ്ങനെയാണ് ഈസാ അൽ മസീഹിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കേണ്ടത് എന്ന് ആലോചിച്ചു. 5അവര്‍ സന്തോഷിച്ച് അവനു നഖ്ദ് കൊടുക്കാമെന്നു മൌഊദ് ചെയ്തു. 6അവന്‍ അവര്‍ക്കു കലാം കൊടുത്തു. ജനക്കൂട്ടമില്ലാത്തപ്പോള്‍ ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുക്കാന്‍ അവന്‍ അവസരം പാര്‍ത്തുകൊണ്ടിരുന്നു.
സ്വഹാബികൾ ഫുസ്ഹ് ഒരുക്കുന്നു
7പെസഹാക്കുഞ്ഞാടിനെ ഖുർബാനിയാക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ യൌമ് വന്നുചേര്‍ന്നു. 8ഈസാ അൽ മസീഹ് സഫ് വാനെയും യെഹിയ്യായെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്കു ഫുസ്ഹ് ഒജീനിക്കേണ്ടതിന് ഒരുക്കങ്ങള്‍ ചെയ്യുവിന്‍. 9അവര്‍ ഈസാ അൽ മസീഹിനോടു സുആലാക്കി: ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? 10ഈസാ അൽ മസീഹ് പറഞ്ഞു: ഇതാ, നിങ്ങള്‍ മദീനത്തിലേക്കു ദാഖിലാകുമ്പോള്‍ ഒരു ഇനാഅ് മാഅ് ചുമന്നു കൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവന്‍ ദാഖിലാകുന്ന ബൈത്തിലേക്കു നിങ്ങള്‍ അവനെ തബഅ് ചെയ്യുക. 11ആ ബൈത്തിന്റെ ഉടമസ്ഥനോടു പറയുക: മുഅല്ലീം നിന്നോടു ചോദിക്കുന്നു, എന്റെ സ്വഹാബികളോടുകൂടെ ഞാന്‍ ഫുസ്ഹ് ഭക്ഷിക്കുന്നതിനുള്ള ദാവത്ത്ഗർ എവിടെയാണ്? 12സജ്ജീകൃതമായ ഒരു കബീറായ മാളിക മുറി അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ ഒരുക്കുക. 13അവര്‍ പോയി ഈസാ അൽ മസീഹ് പറഞ്ഞതു പോലെ കണ്ടു; ഫുസ്ഹ് ഒരുക്കുകയും ചെയ്തു.
ജദീദായ അഹ്ദ്
14സമയമായപ്പോള്‍ ഈസാ അൽ മസീഹ് ദാവത്തിനിരുന്നു; ഈസായോടൊപ്പം സാഹാബികളും. 15ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനു മുമ്പ് നിങ്ങളോടു കൂടെ ഈ ഫുസ്ഹ് ഭക്ഷിക്കുന്നതിന് ഞാന്‍ ശദീദായ നിലയിൽ ആഗ്രഹിച്ചു. 16ഞാന്‍ നിങ്ങളോടു പറയുന്നു: അള്ളാഹുവിൻറെ രാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കയില്ല. 17ഈസാ അൽ മസീഹ് പാനപാത്രം എടുത്തു കൃതജ്ഞതാ തഹ്മീദ് ചെയ്തതിനുശേഷം പറഞ്ഞു: ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്ക്കുവിന്‍. 18ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍ മുതല്‍ അള്ളാഹുവിൻറെ ദൌല വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഞാന്‍ ശുർബ് ചെയ്യുകയില്ല. 19പിന്നെ അവന്‍ ഖുബ്ബൂസെടുത്ത്, കൃതജ്ഞതാ തഹ്മീദ് ചെയ്ത്, മുറിച്ച്, അവര്‍ക്കു കൊടുത്തു കൊണ്ട് അരുൾച്ചെയ്തു: ഇതു നിങ്ങള്‍ക്കു വേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍. 20അപ്രകാരം തന്നെ അത്താഴത്തിനു ബഅ്ദായായി ഈസാ അൽ മസീഹ് പാനപാത്രം എടുത്തുകൊണ്ട് അരുൾച്ചെയ്തു: ഈ പാന ഖനീനത്ത് നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള ജദീദായ ഉടമ്പടിയാണ്.
ലൂക്കാ 22:39-48Κατὰ Λουκᾶν (Kata Loukan)
ഗത്‌സെമനിയില്‍ ദുആ ഇരക്കുന്നു
39ഈസാ അൽ മസീഹ് പുറത്തുവന്ന് പതിവു പോലെ ഒലിവുമലയിലേക്കു പോയി. സാഹാബികളും ഈസാ അൽ മസീഹിനെ തബഅ് ചെയ്തു. 40അവിടെ എത്തിയപ്പോള്‍ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: നിങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ ദുആ ഇരക്കുവിന്‍. 41ഈസാ അൽ മസീഹ് അവരില്‍ നിന്ന് ഒരു കല്ലേറു ദൂരം മാറി മുട്ടിന്‍മേല്‍ വീണു ദുആ ഇരന്നു: 42യാ അബ്ബീ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ! 43അപ്പോള്‍ ഈസാ അൽ മസീഹിനെ ശക്തിപ്പെടുത്താന്‍ ജന്നത്തില്‍ നിന്ന് ഒരു മലക്ക് ളുഹൂറാക്കപ്പെട്ടു. 44ഈസാ അൽ മസീഹ് തീവ്ര വേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി ദുആ ഇരന്നു. ഈസാ അൽ മസീഹിന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ അർളിൽ വീണു. 45ഈസാ അൽ മസീഹ് ദുആ കഴിഞ്ഞ് എഴുന്നേറ്റ് സ്വഹാബികളുടെ അടുത്തു വന്നപ്പോള്‍ അവര്‍ വ്യസനം സബബായി തളര്‍ന്ന് ഉറങ്ങുന്നതു കണ്ടു. 46ഈസാ അൽ മസീഹ് അവരോടു സുആലാക്കി: നിങ്ങള്‍ ഉറങ്ങുന്നതെന്ത്? പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു ദുആ ഇരക്കുവിന്‍.
യൂദാസ് ഈസാ ഈസാ അൽ മസീഹിനെ ഒറ്റിക്കൊടുക്കുന്നു
47ഈസാ അൽ മസീഹ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു ശഅ്ബ് അവിടെ വന്നു. പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസാണ് അവരുടെ മുമ്പില്‍ നടന്നിരുന്നത്. ഈസാ അൽ മസീഹിനെ തഖ്ബീലാക്കാന്‍ അവന്‍ മുമ്പോട്ടുവന്നു. 48ഈസാ അൽ മസീഹ് അവനോടു സുആലാക്കി: യൂദാസേ, ഖുബ് ലത്ത് കൊണ്ടോ നീ മനുഷ്യപുത്രനെ ഒററിക്കൊടുക്കുന്നത്?