റോമാകാര്‍ക്കെഴുതിയ ലേഖനം 2Πρὸς Ῥωμαίους (Pros Rhōmaious)
അള്ളാഹുവിൻറ ഖിയാമത്ത് (ഹുകുമ)
2 1അല്ലയോ ബശറേ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോൾ നിനക്ക് ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോൾ, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാൽ, വിധിക്കുന്ന നീയും അതേ കുറ്റങ്ങൾ ചെയ്യുന്നു. 2ഹാക്കദാ പ്രവർത്തിക്കുന്നവരുടെമേലുള്ള അള്ളാഹുവൻറ ഹുകുമ ന്യായയുക്തമാണെന്നു നമുക്കറിയാം. 3ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ വിധിക്കുകയും എന്നാൽ, അവതന്നെ പ്രവർത്തിക്കുകയും ചെയ്യുന്ന ബശറേ, അള്ളാഹുവിൻറ ഖിയാമത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ മുംകിനാകുമെന്നു നീ ളന്നാക്കുന്നുവോ? 4അതോ, അവിടുത്തെ നിസ്‌സീമമായ റഹമത്തും സഹിഷ്ണുതയും ക്ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു അള്ളാഹുവിൻറ റഹമത്തിൻറെ ലക്ഷ്യമെന്നു നീ അറഫാകുന്നില്ലേ? 5എന്നാൽ, അള്ളാഹുവിൻറ അദ് ലോടുകൂടിയ ഹുകുമ വെളിപ്പെടുന്ന ക്രോധത്തിൻറ ഖിയാമത്തിലേക്കു നീ നിൻറ കഠിനവും അനുതാപ രഹിതവുമായ ഖൽബ് സബബായി നിനക്കു തന്നെ ഗളബ് സംഭരിച്ചു വയ്ക്കുകയാണ്.
6എന്തെന്നാൽ, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസരിച്ച് അവിടുന്നു സമറത്ത് നൽകും. 7സത്കർമത്തിൽ സ്ഥിരതയോടെ നിന്ന് മജ്ദും കറാമത്തും അക്ഷയത്വവും അന്വേഷിക്കുന്നവർക്ക് അവിടുന്നു നിത്യജീവൻ സ്വദഖ ചെയ്യും. 8സ്വാർഥമതികളായി, ഹഖിനെ ഇത്വാഅത്ത് ചെയ്യാതെ, ദുഷ്ടതയ്ക്കു വഴങ്ങുന്നവർ കോപത്തിനും ക്രോധത്തിനും പാത്രമാകും. 9ശർറ് പ്രവർത്തിക്കുന്ന ഏതൊരുവനും, മർറത്തൽ ജൂദനും സുമ്മ യുനാനിയും, മശക്കത്തും വയ് ലും ഉണ്ടാകും. 10എന്നാൽ, നൻമ പ്രവർത്തിക്കുന്ന ഏതൊരുവനും, മർറത്തൽ ജൂദനും സുമ്മ യുനാനിക്കും, മജ്ദും കറാമത്തും സലാമത്തും ഉണ്ടാകും. 11എന്തെന്നാൽ അള്ളാഹുവിൻറെ സന്നിധിയിൽ വജ്ഹ് നോട്ടമില്ല.
12കാനൂനള്ളാഹുവിലല്ലാതിരിക്കേ ഖതീഅ ചെയ്ത വരെല്ലാം അള്ളാഹവിൻറെ കാനൂനില്ലാതെ ഹലാക്കാകും; കാനൂനള്ളാഹുവിൽ ബദ്ധരായിരിക്കേ ഖതീഅ ചെയ്തവർ കാനൂനള്ളാഹുവിനനുസൃതം വിധിക്കപ്പെടും. 13സബബ്, അള്ളാഹുവിൻറെ കാനൂൻ ശ്രവിക്കുന്നവരല്ല അള്ളാഹുവിൻറെ സമക്ഷം നീതിമാൻമാർ; കാനൂനള്ളാ അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്. 14കാനൂനള്ളാ ലഭിച്ചിട്ടില്ലാത്ത വിജാതീയർ കാനൂനള്ളാ തലബാക്കുന്ന അംറുകൾ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോൾ, ഉള്ളാഹുവിൻറെ കാനൂൻ ഇല്ലെന്നിരിക്കിലും, അവർ തങ്ങൾക്കുതന്നെ ഒരു കാനൂനാവുകയാണു ചെയ്യുന്നത്. 15കാനൂൻറ അനുശാസനം തങ്ങളുടെ ഹൃദയങ്ങളിൽ മക്തൂബാക്കപ്പെട്ടിരിക്കുന്നുവെന്ന് അവർ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു ശഹാദത്ത് നൽകുന്നു. അവരുടെ വൈരുധ്യമാർന്ന വിചാരങ്ങൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യും. 16ഞാൻ വയള് പറയുന്ന ഇഞ്ചീലനുസരിച്ചു അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന വതഅലാ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാഅൽ മസീഹ് വഴി ഇൻസാനിയത്തിന്റെ രഹസ്യങ്ങൾ വിധിക്കുന്ന യൌമിൽ ഇതും ളാഹിറാകും.
ജൂദരും അള്ളാഹുവിൻറെ കാനൂനും
17നീ ജൂദനെന്നു മദ്ഉവ്വാക്കപ്പെടുന്നു; കാനൂനള്ളായിൽ തവഖുലാക്കുന്നു; അള്ളാഹുവിൽ ഫഖ്ർ കൊള്ളുന്നു. 18നീ കാനൂനള്ളായിൽ തഅലീം ലഭിച്ചിട്ടുള്ളതിനാൽ, അള്ളാഹുവിൻറെ മുറാദ് അറഫാവുകയും ശ്രേഷ്ഠമായതിനെ അംഗീകരിക്കുകയും ചെയ്യുന്നു. 19ജ്ഞാനത്തിൻറയും സ ത്യത്തിൻറയും മൂർത്തരൂപം കാനൂനള്ളാഹുവിൽ നിനക്കു ലഭിച്ചിരിക്കുന്നതുകൊണ്ട്, 20നീ അന്ധൻമാർക്കു വഴികാട്ടിയും ഇരുട്ടിലിരിക്കുന്നവർക്കു വെളിച്ചവും അജ്ഞർക്ക് വാഇളും കുട്ടികൾക്ക് ഉസ്താദും ആണെന്നു നിനക്ക് ഉറപ്പുണ്ടെങ്കിൽ, 21മറ്റുള്ളവർക്ക് തഅലീം കൊടുക്കുന്ന നീ നഫ്സിയായി പഠിപ്പിക്കാത്തതെന്ത്? സറഖത്ത് ചെയ്യരുത് എന്നു വയള് പറയുന്ന നീ മോഷ്ടിക്കുന്നുവോ? 22സിന ചെയ്യരുതെന്നു പറയുന്ന നീ സിന ചെയ്യുന്നുവോ? വിഗ്രഹങ്ങളെ മക്റൂഹായി കാണുന്ന നീ ബൈത്തുള്ളയെ കവർച്ച ചെയ്യുന്നുവോ? 23കാനൂനള്ളാഹുവിൽ അഭിമാനിക്കുന്ന നീ കാനൂനള്ളാ മാറായി അള്ളാഹുവിനെ അവമാനിക്കുന്നുവോ? 24നിങ്ങൾ സബബായി അള്ളാഹുവിൻറ ഇസ്മ് വിജാതീയരുടെയിടയിൽ ദുഷിക്കപ്പെടുന്നു എന്ന് മക്തൂബാക്കിയിരിക്കുന്നുവല്ലോ.
25നീ കാനൂനള്ളാ അനുസരിക്കുന്നവനാണെങ്കിൽ സുന്നത്ത് അർഥവത്താണ്; കാനൂനള്ളാ ലംഘിക്കുന്നവനാണെങ്കിലോ നിൻറ സുന്നത്ത് സുന്നത്തല്ലാതായിത്തീരുന്നു. 26അതുകൊണ്ട്, കാനൂനള്ളാ പാലിക്കുന്ന സുന്നത്ത് ചെയ്തിട്ടില്ലാത്തവനെ സുന്നത്ത് ചെയ്തവനായി കണക്കാക്കിക്കൂടെ? 27ശാരീരികമായി സുന്നത്ത് നടത്താതെ തന്നെ കാനൂനള്ളാ അനുസരിക്കുന്നവർ അള്ളാഹുവിൻറെ കാനൂനും സുന്നത്തുമുണ്ടായിട്ടും കാനൂനള്ളാ ലംഘിക്കുന്ന നിന്നെ ജറീമത്ത് ഹിസാബ് ചെയ്യും. 28എന്തെന്നാൽ, ബാഹ്യമായി ജൂദനായിരിക്കുന്നവനല്ല യഥാർഥ ജൂദൻ. യഥാർഥ സുന്നത്ത് ബാഹ്യമോ ശാരീരികമോ അല്ല. 29ആന്തരികമായി ജൂദനായിരിക്കുന്നവനാണ് യഥാർഥ ജൂദൻ; ഹൃദയത്തിൽ നടക്കുന്ന സുന്നത്താണ് യഥാർഥ സുന്നത്ത്. അത് ആത്മീയമാണ്. അക്ഷരാർഥത്തിലുള്ളതല്ല. അവനു പ്രശംസ ഹാസ്വിലാകുന്നത് മനുഷ്യരിൽ നിന്നല്ല, അള്ളാഹുവിൽ നിന്നാണ്.